ഗ്ലോബൽ കേരള ഇനിഷ്യേറ്റീവ് കേരളീയം സംഘടിപ്പിച്ച സ്ത്രീകളുടെ സൈക്കിൾ റാലി കേരളീയം ഷീ സൈക്ലത്തൺ സമാപിച്ചു.

ലഹരിക്കെതിരായ ബോധവത്കരണവും സ്ത്രീ ശാക്തീകരണവും ലക്ഷ്യമാക്കിയാണ് റാലി സംഘടിപ്പിച്ചത്. മൂന്നിന് ഫോർട്ട് കൊച്ചിയിൽനിന്ന് ആരംഭിച്ച റാലി എട്ടിനാണ് മാനവീയം വീഥിയിൽ സമാപിച്ചത്.

കേരളീയം, ഷീ സൈക്ലിങ്, ഇൻറസ് മീഡിയയും ചേർന്നാണ് സൈക്ലത്തൺ സംഘടിപ്പിച്ചത്. കുടുംബശ്രീ, ആശ പ്രവർത്തകരായ 12 പേർ എന്നിവർ റാലിയിൽ പങ്കെടുത്തു. മന്ത്രി ജി.ആർ. അനിൽ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. വി.കെ. പ്രശാന്ത് എംഎൽഎ പങ്കെടുത്തു.