ലഹരി വിരുദ്ധ സന്ദേശവുമായി 12 വീട്ടമ്മമാരുടെ കൊച്ചി മുതൽ തിരുവനന്തപുരം വരെ സൈക്കിൾ യാത്ര. നവംബർ രണ്ടിന് ഫോർട്ട് കൊച്ചിയിൽ നിന്നും ആരംഭിച്ച യാത്ര നാളെ തിരുവനന്തപുരത്ത് സമാപിക്കും.
ലഹരി വിരുദ്ധ സന്ദേശവുമായി 12 വീട്ടമ്മമാരുടെ കൊച്ചി മുതൽ തിരുവനന്തപുരം വരെ സൈക്കിൾ യാത്ര. നവംബർ രണ്ടിന് ഫോർട്ട് കൊച്ചിയിൽ നിന്നും ആരംഭിച്ച യാത്ര നാളെ തിരുവനന്തപുരത്ത് സമാപിക്കും. 40 മുതൽ 60 വയസ്സു വരെയുള്ള അങ്കണവാടി - ആശ പ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ എന്നിവരാണ് യാത്രയിൽ ഉള്ളത്. ലഹരി വ്യാപനത്തിനെതിരെ സമൂഹ മനസാക്ഷിയെ ഉണർത്താനാണ് വീട്ടമ്മമാർ യാത്രയൊരുക്കിയത്.യാത്ര കടന്നുപോകുന്ന വഴികളിലെ തിരഞ്ഞെടുത്ത സ്കൂളുകളിലും കോളേജുകളിലും ലഹരി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു.
തിരുവനന്തപുരത്തെ പ്രമുഖ എൻ. ജി. ഓ ആയ ഗ്ലോബൽ കേരള ഇനിഷ്യേറ്റീവ് - കേരളീയം സംഘടിപ്പിക്കുന്ന ഈ ചരിത്ര യാത്രയിൽ ഷീ സൈക്ലിങ്ങും, ഇൻറസ് മീഡിയയും കൈകോർക്കുന്നു. ചരിത്ര ദൗത്യത്തിന് ചുക്കാൻ പിടിക്കുന്നത് തിരുവനന്തപുരം ബൈസൈക്കിൾ മേയറും, ഷീ സൈക്ലിങ്ങിന്റെ സീനിയർ നാഷണൽ പ്രോജക്ട് മാനേജറും ആയ പ്രകാശ് ഗോപിനാഥാണ്. ഷീ സൈക്ലിങ് നാഷണൽ പ്രോജക്ട് ഓർഡിനേറ്റർ സീനത്ത് എം എ ആണ് യാത്ര ക്യാപ്റ്റൻ. റുഹി, സുനിത ഗഫൂർ, ലൈല നിസാർ, ബേബി നാസ്, സൈനബ, മുംതാസ്, ട്രീസ, ജെസ്സി ജോണി, റഹാന, ഷബാന, ഷാല എന്നിവരാണ് മറ്റു ഷീ സൈക്ലിങ് റൈഡേഴ്സ്. ആറ് ദിവസം കൊണ്ട് 14 സ്കൂളുകളിലും നാല് കോളേജുകളിലും സംഘം ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തി.
08/11/2025 | THIRUVANANTHAPURAM | Page: 4


