ലഹരിക്കെതിരെ ഗ്ലോബൽ കേരള ഇനിഷ്യേറ്റീവ് കേരളീയം സംഘടിപ്പിച്ച വീട്ടമ്മമാരുടെ സൈക്കിൾ റാലിയുടെ സമാപന സമ്മേളനം മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യുന്നു.

‘സേ നോ ടു ഡ്രഗ്സ്’ എന്ന സന്ദേശവുമായി ലഹരിക്കെതിരെ ഗ്ലോബൽ കേരള ഇനിഷ്യേറ്റീവ് കേരളീയം സംഘടിപ്പിച്ച സ്ത്രീകളുടെ സൈക്കിൾ റാലി (ഷീ സൈക്ലത്തൺ) തലസ്ഥാനത്ത് മാനവീയം വീഥിയിൽ സമാപിച്ചു.

സമാപന സമ്മേളനം മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു. കേരളീയം വർക്കിങ് ചെയർമാൻ ജി. രാജ്മോഹൻ അധ്യക്ഷനായിരുന്നു. വി.കെ. പ്രശാന്ത് എംഎൽഎ, പൊതുവിതരണ വകുപ്പ് കമ്മീഷണർ ഹിമ, സജിത ശങ്കർ, ഡോ. സജു, കേരളീയം വൈസ് ചെയർമാൻ ബിജു രമേശ്, ജി. അജയകുമാർ, സീനത്ത് എന്നിവർ പ്രസംഗിച്ചു.

ഈ മാസം 3-ന് ഫോർട്ട് കൊച്ചിയിൽ നിന്നാണ് റാലി തുടങ്ങിയത്. ഫോർട്ട് കൊച്ചി സ്വദേശികളും കുടുംബശ്രീ പ്രവർത്തകരും ആശ വർക്കർമാരും ആയ 48 മുതൽ 60 വയസ്സുവരെ പ്രായമുള്ള 12 വീട്ടമ്മമാരാണ് റാലിയിൽ പങ്കെടുത്തത്. ഷീ സൈക്ലിങ്, ഇൻറസ് മീഡിയ എന്നിവരുടെ സഹകരണത്തോടെയാണ് കേരളീയം സൈക്കിൾ റാലി സംഘടിപ്പിച്ചത്. ഷീ സൈക്ലിങ് പ്രോജക്ട് ദേശീയ മാനേജർ പ്രകാശ് പി. ഗോപിനാഥായിരുന്നു റാലിയുടെ ഡയറക്ടർ. റാലിയോടനുബന്ധിച്ച് സ്കൂൾ-കോളജ് വിദ്യാർത്ഥികൾ ലഹരി വർജന പ്രതിജ്ഞയുമെടുത്തു.