ലഹരിക്കെതിരെയുള്ള സന്ദേശവുമായി കൊച്ചിയിൽ നിന്ന് 12 വനിതകൾ സൈക്കിളിൽ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ ഫ്ലാഗ് ഓഫ് ചെയ്തു.
ലഹരിക്കെതിരെയുള്ള സന്ദേശവുമായി കൊച്ചിയിൽ നിന്ന് 12 വനിതകൾ സൈക്കിളിൽ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ ഫ്ലാഗ് ഓഫ് ചെയ്തു.യാത്രയുടെ ഉദ്ഘാടനം കെ. ജെ. മാക്സി എംഎൽഎ നിർവഹിച്ചു. കേരളീയം വൈസ് പ്രസിഡന്റ് ഡോ. ബിജു രമേശ് അധ്യക്ഷത വഹിച്ചു. നഗരസഭ പ്രതിപക്ഷ കക്ഷി നേതാവ് ആന്റണി കുരീത്തറ, കൗൺസിലർമാരായ ഷീബാ ലാൽ, കെ.എ. മനാഫ്, സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് ഡോ. ജെ. ജേക്കബ്, ഗായകൻ അഫ്സൽ, കേരളീയം സെക്രട്ടറി ജനറൽ ലാലു ജോസഫ്, ഷീ സൈക്ലിങ് ദേശീയ സീനിയർ പ്രോജക്ട് മാനേജർ പ്രകാശ് പി. ഗോപിനാഥ്, ഇൻറസ് മീഡിയ ഡയറക്ടർ ജെ. എസ്. ഇന്ദുകുമാർ, സിഇഒ ബി. ബാലചന്ദ്രൻ, ഡയറക്ടർ എസ്. മുജീബ്, കേരളീയം ട്രഷറർ അജയകുമാർ എന്നിവർ പ്രസംഗിച്ചു.


