SheCycling at EMS Higher Secondary School, Perumanna , Kozhikode
വനിതകൾക്ക് സൗജന്യ സൈക്കിൾ പരിശീലനമൊരുക്കി പെരുമണ്ണ ഇ.എം.എസ്. ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ.ബൈക്സ് ഇന്ത്യ ഫൗണ്ടേഷന്റെ സഹകരണത്തോടെ രാവിലെയും വൈകിട്ടുമാണ് ഭിന്നശേഷിക്കാരടക്കമുള്ള വനിതകൾക്ക് സൈക്കിൾ ഓടിക്കാനുള്ള പരിശീലനമൊരുക്കിയിരിക്കുന്നത്. സ്കൂൾ ഗ്രൗണ്ടിൽ വെച്ച് അഞ്ചു ദിവസങ്ങളിലായി നടക്കുന്ന പരിശീലനപരിപാടി പെരുമണ്ണ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. ഉഷ ഉദ്ഘാടനം ചെയ്തു.
പി.ടി.എ. പ്രസിഡന്റ് രാമകൃഷ്ണൻ മല്ലിശ്ശേരി അധ്യക്ഷനായി. പ്രിൻസിപ്പൽ കെ. സുഗതകുമാരി, പ്രധാനാധ്യാപിക എൻ. ഷൈമള, എം.പി. റഷീദ്, ടി.കെ. വാജിദ് എന്നിവർ സംസാരിച്ചു.
പെരുമണ്ണ ഗ്രാമപ്പഞ്ചായത്ത് പരിധിയിലെ 30 വനിതകൾക്ക് സൈക്കിൾ ഓടിക്കാനുള്ള പരിശീലനം അഞ്ചുദിവസത്തെ പരിപാടിയോടനുബന്ധിച്ച് നൽകുമെന്ന് സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് സി.പി.ഒ. കെ. ശറഫുദ്ദീൻ പറഞ്ഞു.
ബൈക്സ് ഇന്ത്യ ഫൗണ്ടേഷന്റെ നാഷണൽ സീനിയർ പ്രോജക്ട് കോ-ഓർഡിനേറ്റർമാരായ എം.എ. സീനത്ത്, സൈക്കിൾ പ്രകാശ് എന്നിവരാണ് പരിശീലകർ.


